പഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ, ചൊവ്വന്നൂര്‍ ബ്ലോക്കിലാണ് ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചൊവ്വന്നൂര്‍, ചെമ്മന്തട്ട, കാണിപ്പയ്യൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ചൊവ്വന്നൂര്‍ പഞ്ചായത്തിന് 18.39 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്ണ്െപമുണ്ട്. 14 വാര്ഡുതകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പോര്ക്കു ളം പഞ്ചായത്തും, തെക്കുഭാഗത്ത് ചൂണ്ടൽ, കണ്ടാണിശ്ശേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കടങ്ങോട് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുന്ദംകുളം മുനിസിപ്പാലിറ്റിയുമാണ്. ചെറുകുന്നുകളും, ചരിവുകളും സമതലപ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ചൊവ്വന്നൂർ പഞ്ചായത്തിനുള്ളത്. നെല്ലും, കവുങ്ങും, തെങ്ങുമൊക്കെ സമൃദ്ധമായി കൃഷി ചെയ്തുവരുന്ന കാര്ഷിുകഗ്രാമമാണ് ചൊവ്വന്നൂർ. അതിപുരാതനമായ ആരാധനാലയങ്ങളും ഗതകാല സ്മരണകളുണര്ത്തുുന്ന ചരിത്രസ്മാരകങ്ങളും ഈ പഞ്ചായത്തിലുണ്ട്....

നിധീഷ് എ എം

പ്രസിഡൻ്റ്

സബേറ്റ വർഗീസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഹീദ് കെ.എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഹർബാൻ പി വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജിഷ കെ സി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വൃന്ദ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ചൊവ്വന്നൂർ, കുന്നംകുളം താലൂക്ക്, തൃശൂർ ജില്ല , കേരളം
വാർഡുകൾ : 14  
നിയമസഭാ മണ്ഡലം : കുന്നംകുളം,
ലോകസഭാ മണ്ഡലം : ആലത്തൂർ
വില്ലേജുകള്‍ : ചൊവ്വന്നൂർ, ചെമ്മന്തട്ട, കാണിപ്പയ്യൂർ
ആകെ ജനസംഖ്യ (2011) : 18586
വിസ്തീർണ്ണം : 9.90 ച.കി.മീ
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രവും പൈതൃകവും: 1500 വർഷം പഴക്കമുള്ള ചെമ്മന്തട്ട ശിവക്ഷേത്രം, സഭാമഠം, യുദ്ധ ഭൂമിയായ പോർക്കുളം, ചരിത്രപ്രസിദ്ധമായ 'താത്രിക്കുട്ടി' സംഭവം എന്നിവ ഉൾക്കൊള്ളുന്ന ചരിത്രമുള്ള പ്രദേശമാണ് ചൊവ്വന്നൂർ പഞ്ചായത്ത്. സാമൂഹിക വിപ്ലവം: ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപുതന്നെ വെള്ളത്തിരുത്തി ശ്രീവിഷ്ണുക്ഷേത്രം പിന്നോക്ക ജാതിക്കാർക്കായി തുറന്നുകൊടുത്ത് ഈ പ്രദേശം സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചു. വിദ്യാഭ്യാസ പുരോഗതി: പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മദേശമായ ഇവിടെ, 1881-ൽ മാഡം നിക്കോൾസൺ സ്ഥാപിച്ച മാർത്തോമാ സിറിയൻ സ്കൂൾ ഉൾപ്പെടെ നിരവധി പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഭൂപരിഷ്കരണവും കൃഷിയും: കാണം, ജന്മം, വെറുംപാട്ടം എന്നീ കൃഷിരീതികൾ നിലനിന്നിരുന്ന ഇവിടെ ഭൂപരിഷ്കരണ നിയമം വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും, ഗൾഫ് പണത്തിന്റെ ഒഴുക്കും നിലം നികത്തലും കാരണം നെൽക്കൃഷി വലിയ തോതിൽ കുറയുകയും...

കൂടുതൽ വായിക്കുക