ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അതിപുരാതനമായ ആരാധനാലയങ്ങളും ഗതകാല സ്മരണകളുണര്ത്തുെന്ന ചരിത്രസ്മാരകങ്ങളും ഈ പഞ്ചായത്തിലുണ്ട്. പ്രാചീനകാലത്ത് ജീവിച്ചിരുന്ന മുനിമാരുടെ ഗൃഹവും 1500 വര്ഷംം പഴക്കമുള്ള ചെമ്മന്തട്ട ശിവക്ഷേത്രവും ക്ഷേത്രത്തിലെ കൊത്തുപണികളും ഛായാചിത്രങ്ങളും പുരാതനസംസ്കാരത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ചൊവ്വന്നൂര്‍ സഭാമഠത്തില്‍ നൂറ്റാണ്ടുകള്ക്കു മുന്പ്ഷ ബ്രാഹ്ണ ആചാര്യന്മാഹര്‍ സമ്മേളിക്കുക പതിവായിരുന്നു. കൊച്ചി-കോഴിക്കോട് രാജാക്കന്മാങര്‍ യുദ്ധം ചെയ്ത സ്ഥലമാണത്രെ പോര്ക്കരളം എന്നറിയപ്പെടുന്നത്. പുരാതന ക്രൈസ്തവ-മുസ്ലീം പള്ളികളും നൂറ്റാണ്ടുകള്‍ പിന്നീട്ട വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ പഞ്ചായത്തിലുണ്ട്. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പുതന്നെ സാമൂഹ്യവിപ്ളവത്തിന് തുടക്കം കുറിച്ചുകൊണ്ട് പിന്നോക്കജാതിക്കാര്ക്ക്് ഈ പഞ്ചായത്തിലെ വെള്ളത്തിരുത്തി ശ്രീവിഷ്ണുക്ഷേത്രം തുറന്നുകൊടുത്ത ചരിത്രവുമുണ്ട്. നമ്പൂതിരിസ്ത്രീകള്ക്ക്് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് മേലാളന്മാരരെ വശത്താക്കിയ താത്രിക്കുട്ടിയുടെ ചരിത്രസംഭവം നടന്നതും ഈ ഗ്രാമത്തിലാണ്. ജന്മി-കുടിയാന്‍ സമ്പ്രദായമനുസരിച്ച് ചെറുതും വലുതുമായ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന കര്ഷികരും പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തിരുന്ന പണിയാളന്മാതരുമായിരുന്നു ഇവിടുത്തെ അടിസ്ഥാനവര്ഗ്ഗംത. പണ്ടുമുതല്‍ തന്നെ കാര്ഷിനകപ്രധാനമായ പ്രദേശമായിരുന്നു ചൊവ്വന്നൂര്‍. ഒട്ടുമിക്ക പ്രദേശങ്ങളും കൃഷിയിടങ്ങളായിരുന്നു. അന്നു പ്രധാനമായും മൂന്നു രീതികളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. കാണം, ജന്മം, വെറുംപാട്ടം എന്നിവയാണവ. സഭാമഠം, കടവല്ലൂര്‍, പുന്നത്തൂര്‍, കൊടുവായൂര്‍, ശങ്കരപുരം, ഉഭയൂര്‍ എന്നീ ദേവസ്വങ്ങളും, ചിറളയം, മണക്കുളം എന്നീ രാജകുടുംബങ്ങളും ചേനോസ്, അകഴിമന എന്നീ മനകളും ചേര്ന്ന് ഈ പ്രദേശത്തെ ഭൂമിമുഴുവന്‍ അധീനപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. 18-ാം ശതകത്തില്‍ തന്നെ പഞ്ചായത്തില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകള്ക്ക് മുമ്പ് വേദങ്ങള്‍ ചര്ച്ചമ ചെയ്യാന്‍ ഋഗ്വേദികള്‍ ഒത്തുകൂടിയിരുന്ന സഭാമഠം(തന്ത്രിവിദ്യപീഠം) ഇവിടെയുണ്ടായിരുന്നു. പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ഈ ഗ്രാമത്തിലായിരുന്നു ജനിച്ചത്. കേരളത്തില്‍ എത്തിയ വിദേശമിഷനറിമാരുടെ ഏറ്റവും പഴക്കംചെന്ന സ്കൂളായി കരുതപ്പെടുന്നത് 1881-ല്‍ മാഡം നിക്കോള്സതന്‍ സ്ഥാപിച്ച മാര്ത്തോ മാ സിറിയന്സ്കൂതളാണ്. ഏതാണ്ട് ഇതിനോടടുത്ത കാലഘട്ടത്തില്‍ തന്നെ സ്ഥാപിതമായ മറ്റൊരു പ്രൈമറി സ്കൂളും ഈ പഞ്ചായത്തതിര്ത്തി യില്‍ ഉണ്ട്. 1888-ല്‍ സ്ഥാപിതമായ എ.എല്‍.പി.എസ്.പയ്യൂര്‍, 1918-ല്‍ സ്ഥാപിതമായ സെന്റ് ഫ്രാന്സിപസ് എല്‍.പി.സ്കൂള്‍ പുതുശ്ശേരി, 1935-ല്‍ സ്ഥാപിതമായ ദേവിസഹായം സ്കൂള്‍ പഴുന്നാന സ്കൂള്‍ സ്ഥാപിച്ചു. 1888-ല്‍ സ്ഥാപിക്കപ്പെട്ടതാണ് എ.എല്‍.പി.എസ് പയ്യൂര്‍. 1976-ല്‍ സ്ഥാപിതമായ സെന്റ് മേരീസ് മഗ്ദലിന്‍ കോണ്വെകന്റും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനമായ ഗുഡ്ഷെപ്പേര്ഡ്ത ഐ.ടി.സി എന്ന സ്ഥാപനവും ക്രിസ്തീയ സന്യാസ സമൂഹത്തിന്റെ മേല്നോപട്ടത്തിലാണ് പ്രവര്ത്തിിക്കുന്നത്. 1960-ന് മുമ്പ് നെല്കൃ്ഷിയിടം 820 ഹെക്ടര്‍ ആയിരുന്നു. എന്നാല്‍ പിന്നീട് 560 ഹെക്ടര്‍ ആയി കുറഞ്ഞു. ബാക്കിയുണ്ടായിരുന്ന നെല്കൃ്ഷിയിടങ്ങള്‍ തെങ്ങിന്തോടപ്പുകളും വീടുകളുമായി മാറിയിരിക്കുന്നു. ഈ പ്രവണത ഗള്ഫുൃപണത്തിന്റെ ഒഴുക്കോടെയാണ് കൂടൂതലായത്. 1960-കള്ക്കുിമുമ്പ് കൃഷി വ്യാപകമായി നിലനിന്നിരുന്നു. ഇതിനുകാരണം പ്രധാന തൊഴില്മേ.ഖല കാര്ഷിുകമേഖലയായിരുന്നു എന്നതാണ്. മറ്റു തൊഴില്മേെഖലകളുടെ സാന്നിദ്ധ്യം നാമമാത്രമായിരുന്നു എന്നതും ഈ അവസ്ഥയ്ക്ക് സഹായകമായിത്തീര്ന്നുേ. 1960-കളുടെ അവസാനത്തില്‍ പ്രാബല്യത്തില്‍ വന്ന ഭൂപരിഷ്കരണനിയമം സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹ്യമായും വിദ്യാഭ്യാസപരമായും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വഴിതെളിച്ചു. ഈ നിയമത്തിന്റെ ഗുണഭോക്താക്കളില്‍ ഏറിയ പങ്കും ചെറുകിടകര്ഷടകരായിരുന്നു. ഇവര്ക്കാ കട്ടെ, തുടര്വ്ര്ഷുങ്ങളില്‍ കാര്ഷിമകമേഖലയില്‍ വന്ന നവീന കാര്ഷികകരീതികളോ, യന്ത്രങ്ങളോ ഉപയോഗിക്കുന്നതിനുള്ള സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നില്ല. എന്നാല്‍ സാര്വ്വ്ത്രികവിദ്യാഭ്യാസവും ജീവിതനിലവാരത്തിലെ ഉയര്ച്ചനയും, സാമുഹ്യബന്ധങ്ങളിലും അടിസ്ഥാനതൊഴിലാളിവിഭാഗങ്ങളിലും വലിയ മാറ്റത്തിന് വഴിതെളിച്ചു. മുന്കാീലങ്ങളില്‍ പാടശേഖരങ്ങളിലെ നിലങ്ങള്‍ കൃഷി ചെയ്തുവന്നിരുന്നത് കാലങ്ങളായി താരതമ്യേന ഉയര്ന്നങ ഭാഗങ്ങളില്‍ നിന്നും ഒഴുകി വന്നിരുന്ന വെള്ളത്തെ ആശ്രയിച്ചായിരുന്നു. എന്നാല്‍ റോഡരികിലെ നെല്പ്പാ ടങ്ങള്‍ മണ്ണിട്ട് നികത്താന്‍ തുടങ്ങിയതുമൂലം മുകളില്‍ നിന്ന് വന്നിരുന്ന വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാന്‍ ഇടയായി. പഞ്ചായത്തിലെ പ്രധാന വിളയിനങ്ങള്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, കശുമാവ്, കുരുമുളക്, മരച്ചീനി, പച്ചക്കറികള്‍ എന്നിവയാണ്. നോട്ടുബുക്ക് നിര്മ്മാ ണരംഗത്തിന്റെ ആസ്ഥാനമായ കുന്നംകുളത്തിന് സമീപത്തു സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിലെ വ്യവസായമേഖലയുടെ 50%-വും കുന്നംകുളം പട്ടണത്തോടു ചേര്ന്നു കിടക്കുന്ന വാര്ഡിയലാണ്.
ചരിത്രവും പൈതൃകവും: 1500 വർഷം പഴക്കമുള്ള ചെമ്മന്തട്ട ശിവക്ഷേത്രം, സഭാമഠം, യുദ്ധഭൂമിയായ പോർക്കളം, ചരിത്രപ്രസിദ്ധമായ 'താത്രിക്കുട്ടി' സംഭവം എന്നിവ ഉൾക്കൊള്ളുന്ന സRich ചരിത്രമുള്ള പ്രദേശമാണ് ചൊവ്വന്നൂർ പഞ്ചായത്ത്.
സാമൂഹിക വിപ്ലവം: ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപുതന്നെ വെള്ളത്തിരുത്തി ശ്രീവിഷ്ണുക്ഷേത്രം പിന്നോക്ക ജാതിക്കാർക്കായി തുറന്നുകൊടുത്ത് ഈ പ്രദേശം സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചു.
വിദ്യാഭ്യാസ പുരോഗതി: പണ്ഡിതരാജൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മദേശമായ ഇവിടെ, 1881-ൽ മാഡം നിക്കോൾസൺ സ്ഥാപിച്ച മാർത്തോമാ സിറിയൻ സ്കൂൾ ഉൾപ്പെടെ നിരവധി പഴക്കമേറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
ഭൂപരിഷ്കരണവും കൃഷിയും: കാണം, ജന്മം, വെറുംപാട്ടം എന്നീ കൃഷിരീതികൾ നിലനിന്നിരുന്ന ഇവിടെ ഭൂപരിഷ്കരണ നിയമം വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും, ഗൾഫ് പണത്തിന്റെ ഒഴുക്കും നിലം നികത്തലും കാരണം നെൽക്കൃഷി വലിയ തോതിൽ കുറയുകയും തെങ്ങിൻതോപ്പുകളായി മാറുകയും ചെയ്തു.
വ്യവസായം: നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയവ പ്രധാന വിളകളായ ഈ പഞ്ചായത്തിന്റെ വ്യവസായ മേഖലയുടെ പകുതിയോളം ഭാഗവും നോട്ടുബുക്ക് നിർമ്മാണത്തിന് പേരുകേട്ട കുന്നംകുളം പട്ടണത്തോട് ചേർന്നു കിടക്കുന്നു.