നിയമ വ്യവസ്ഥകൾ
മാലിന്യ സംസ്ക്കരണം
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
♻️ മാലിന്യവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ
മാലിന്യ സംസ്ക്കരണം, പൊതുസ്ഥലങ്ങളുടെ ശുചിത്വം, മാലിന്യ നിക്ഷേപം, മലിനജല ഒഴുക്ക് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ താഴെ ക്രമീകരിച്ചിരിക്കുന്നു.
ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ബാധകമായ നിയമ വ്യവസ്ഥകൾ.
നഗരസഭാ പരിധിയിൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് ബാധകമായ നിയമ വ്യവസ്ഥകൾ.
| കേരള പഞ്ചായത്ത് രാജ് ആക്ട് | കേരള മുനിസിപ്പാലിറ്റി ആക്ട് | വകുപ്പ് വിശദാംശം | നടപടി ക്രമം | മറ്റ് നടപടികൾ | പിഴ / ശിക്ഷ | അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ |
|---|---|---|---|---|---|---|---|
| 219എൻ | 340 | പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത് | സ്പോട്ട് ഫൈൻ | — | 5000 രൂപ വരെ പിഴ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| 219എൻ | — | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സ്പോട്ട് ഫൈൻ | — | 5000 രൂപ വരെ പിഴ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| — | 335 | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | 5000 രൂപ വരെ പിഴ | സെക്രട്ടറി | പ്രോസിക്യൂഷൻ |
| 219എസി | 326സി | മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
♻️
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
| പഞ്ചായത്ത് രാജ് ആക്ട് | മുനിസിപ്പാലിറ്റി ആക്ട് | വകുപ്പ് വിശദാംശം | നടപടി ക്രമം | മറ്റ് നടപടികൾ | പിഴ / ശിക്ഷ | അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ |
|---|---|---|---|---|---|---|---|
| 219എഡി | 326D | യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി വീഴ്ചവരുത്തിയ വ്യക്തിയെ കേട്ട് പിഴ ചുമത്തൽ | ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ് | പ്രതിമാസം യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219ബി | 327 | നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | — | ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219കെ | 337 | ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | മലിനജലം ഒഴുക്കിവിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുക | അയ്യായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എച്ച് | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | — | 10000 രൂപ വരെ പിഴ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | — |
| 219എ | 334എ | ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമത്തിൽ കൈകാര്യം ചെയ്യാത്തത് (BWG) | പ്രോസിക്യൂഷൻ | കെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ | 6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, ആയിരം രൂപയിൽ കുറയാത്തത് | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് |
📌 പ്രധാന അറിയിപ്പ്
മുകളിൽ നൽകിയിരിക്കുന്ന നിയമ വകുപ്പുകളും പിഴ / ശിക്ഷാ വിവരങ്ങളും അവലംബമായി നൽകിയിട്ടുള്ളവയാണ്. ഔദ്യോഗിക നിയമനടപടികൾ സ്വീകരിക്കുന്നതിന് നിലവിലുള്ള നിയമം, ചട്ടങ്ങൾ, സർക്കാർ ഉത്തരവുകൾ, ഭേദഗതികൾ എന്നിവ പരിശോധിക്കുക.
ശുചിത്വമുള്ള നാടിനായി
മാലിന്യ സംസ്ക്കരണ നിയമങ്ങൾ പാലിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പങ്കാളികളാകുകയും ചെയ്യുക.