ഭിന്നശേഷി കലോത്സവം
October 14, 2026
അറിയിപ്പ്
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2026-2027
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം 2026 ഒക്ടോബർ 19 തിങ്കളാഴ്ച്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കുന്നംകുളം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കെ. ആർ. നാരായണൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കലോത്സവത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും 2026 ഒക്ടോബർ 15-നകം പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അതത് വാർഡുകളിലെ അങ്കണവാടി ടീച്ചർമാർ മുഖേനയോ, വാർഡ് മെമ്പർമാർ മുഖേനയോ പഞ്ചായത്തിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ഭിന്നശേഷി വിദ്യാർത്ഥികളെയും വ്യക്തികളെയും കലോത്സവത്തിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നു.
പ്രസിഡന്റ്
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്