2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്‌ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) ഗ്രാമസഭ

October 5, 2026

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്‌ഗാർ & അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഭാഗമായി വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP) തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നടത്തിയ ഗ്രാമസഭായോഗം 2026 ഒക്ടോബർ 2 വെള്ളിയാഴ്‌ച 11 മണിക്ക് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വെച്ച്  ചേർന്നു. വൈസ് പ്രസിഡന്റ് ശ്രീമതി. സബേറ്റ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം. നിധീഷ് യോഗം ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന്റെ ആവശ്യകത പ്രസിഡന്റ് വിശദീകരിച്ചു. ബ്ലോക്ക് അക്രഡിറ്റഡ് എഞ്ചിനിയർ ശ്രീമതി അഞ്ചു VGPP സംബന്ധിച്ച വിശദീകരണം നൽകുകയും പ്രസന്റേഷൻ അവതരിപ്പിക്കുകയും ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. കെ. പി. സുരേന്ദ്രൻ VGPP സംബന്ധിച്ച നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
വാർഡ് മെമ്പർമാരായ ലിസി ജോയ്, ഐശ്യര്യ കെ., നീതു കെ. എസ്, എം. എ. ഷാഫി, അനൂപ് ബാലൻ, ഷഹർബാൻ, രതി പ്രാരത്ത്, ഷഹീദ് കെ. എം. എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി ലൗലി ജോളി സ്വാഗതവും VB-G RAM G AITA ശ്രീമതി സൗമ്യ നന്ദിയും രേഖപ്പെടുത്തി.
യോഗം പദ്ധതിയുടെ ഭാഗമായി VGPP തയ്യാറാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും ആശയങ്ങളും ചർച്ച ചെയ്ത് സമാപിച്ചു.

1