2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത്തല ജനകീയ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

September 29, 2026

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പദ്ധതി ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച്  ചേർന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ തൂഫാൻ ദി നാർക്കോ  ഹണ്ടിന്റെ രണ്ടാംഘട്ട പദ്ധതിയായ തൂഫാൻ 2.0 പദ്ധതിക്ക് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചു. ലഹരി വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വിപുലമായ പ്രചാരണവും പ്രാദേശിക തലത്തിലുള്ള ശക്തമായ നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.  

പഞ്ചായത്ത് തലത്തിൽ തൂഫാൻ 2.0 പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ എം നിധീഷ് നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ശ്രീമതി. സബേറ്റ വർഗ്ഗീസ് സ്വാഗതം ആശംസിച്ചു.  കുന്നംകുളം എ. എസ്. ഐ ആഷ്ലി ജോൺ വിഷയാവതരണം നടത്തുകയും തൂഫാൻ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ. കെ പി സുരേന്ദ്രൻ, ശ്രീമതി. ജിഷ അനിൽ, ശ്രീമതി. ഷഹർബാൻ, ശ്രീമതി. നീതു കെ എസ്, ശ്രീ. അനൂപ് ബാലൻ, ശ്രീ. ഷാഫി എം എ, ശ്രീമതി. ഐശ്വര്യ , ശ്രീമതി. സുജീഷ പി ജി എന്നിവർ സന്നിഹിതരായിരുന്നു. തൂഫാൻ 2.0 പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൂഫാൻ ഫ്ലാഗ് ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ എം നിധീഷ് ഉയർത്തുകയും. ഫ്ലാഗ് ഉയർത്തൽ ചടങ്ങിനുശേഷം തൂഫാൻ പ്രതിജ്ഞ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.  അജയ്ഘോഷ് ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടർന്ന് തൂഫാൻ വാരിയർ പ്രഖ്യാപനവും, തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും, വീഡിയോപ്രദർശനവും നടന്നും.    ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടിയിൽ പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ്മസേന പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, അധ്യാപകർ,യുവജനങ്ങൾ എന്നിവർ പങ്കെടുത്തു.   വാർഡ് മെമ്പർ ലിസി ജോയ് നന്ദി പറഞ്ഞു.

1