VB-G RAM -G

July 2, 2026

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ വി.ബി-ജി റാം-ജി (Viksit Bharat – Guarantee for Rozgar and Ajeevika Mission - Gramin) പദ്ധതിയുടെ ഭാഗമായി ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനസമ്മേളനത്തിന് ഇന്ന് തുടക്കമായി. ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.എം നിധീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സ്ഥിരതയാർന്ന ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമവികസനം ശക്തിപ്പെടുത്തുന്നതിനും വി.ബി-ജി റാം-ജി പദ്ധതി സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു.

ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ശ്രീമതി ഷൈനി ഐ ബി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷഹീദ് കെ.എം, വാർഡ് മെമ്പർ സുജീഷ ,തൊഴിലുറപ്പ് ജീവനക്കാർ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

1
2
3